തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ(Plus One Exam) തീയതിയില്‍ മാറ്റം. പ്ലസ് വണ്‍ മാതൃകാ പരീക്ഷ(Model Exam) ജൂണ്‍ 2ന് തുടങ്ങും. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്.
മെയ് രണ്ടാം വാരം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. 7077 സ്കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.
അടുത്ത വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് മാന്വൽ തയാറാക്കും. സ്കൂൾ മാന്വൽ സ്കൂൾ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്കൂളുകൾക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും.
പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചു. സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.