HOME » NEWS » Kerala » PLUS ONE EXAM RESCHEDULES FOR SEPTEMBER 6 TO 16 IN KERALA

Plus One Exam | പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറു മുതൽ 16 വരെ

രാവിലെ 9.40 മുതൽ ആണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷയുടെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

News18 Malayalam | news18-malayalam
Updated: May 31, 2021, 7:43 PM IST
Plus One Exam | പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറു മുതൽ 16 വരെ
exam
  • Share this:
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൌണിനെ തുടർന്ന് അനിശ്ചിതത്വത്തിലായ പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതിയും സമയക്രമവും പ്രഖ്യാപിച്ചു. സെപ്തംബറില്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ പതിനാറിന് അവസാനിക്കും. രാവിലെ 9.40 മുതൽ ആണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷയുടെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്.

ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തിയേക്കും. പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.





ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്‌ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്.

വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽ‌പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

Also Read- ലോക്ക്ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അങ്കമാലിയിൽ അറസ്റ്റിൽ

പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ‌എം‌ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്‌സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും.

നാല്പതു വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്‌സിൻ നൽകും.

ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Anuraj GR
First published: May 31, 2021, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories