ഇന്റർഫേസ് /വാർത്ത /Kerala / ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

  • Share this:

ആലപ്പുഴ: ചേർത്തലയിൽ പ്ലസ് വൺ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ലക്ഷ്മി ഭവനിൽ നന്ദകുമാർ – സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read- വീട്ടിൽ ഇടിമിന്നലിൽ വൻനാശനഷ്ടം; തലനാരിഴയ്ക്ക് രക്ഷപെട്ട് വീട്ടമ്മ

നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോലം ചികിത്സയിലായിരുന്നു. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പൂജ. സഹോദരി: പൂജിത.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Alappuzha, Death