കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അജല്‍ കയത്തില്‍ അകപ്പെട്ടത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Also Read- കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും കയത്തിൽ മുങ്ങി മരിച്ചു
മറ്റൊരു സംഭവത്തിൽ കൊല്ലം ചിതറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ സ്വദേശി കുട്ടനെന്ന് വിളിക്കുന്ന സജീവിനെ(37)യാണ് തുമ്പമൺ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. തല വെളളത്തിൽ മുങ്ങിയ നിലയിലാണ്. തലയിൽ മുറിവേറ്റ പാടുണ്ട്.
മടത്തറയിലെ പൊതുമരാമത്ത് കരാറുകാരന്റെ കൂടെയാണ് എഴു വർഷമായി ഇയാൾ പണിയെടുത്തിരുന്നത്. സജീവിനോടൊപ്പം രാത്രിയിൽ മദ്യപിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിതറ പോലീസ് അന്വഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drowned, Drowned to death