ആലപ്പുഴ തകഴിയില്‍ ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കരയിലെത്തിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആലപ്പുഴയിൽ ഗർഭിണിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. സ്വപ്ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. ഇന്നു രാവിലെയണ് സ്വപനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മാതൃ സഹോദരിയും മകൾ ഗൗരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊലിസ് സംഭവസ്ഥലത്തെ മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവ് സുമേഷ് സൈനികനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.