• HOME
  • »
  • NEWS
  • »
  • kerala
  • »
  • കയ്യിലൊരു സൈക്കിൾ, 3 ജോടി ഡ്രസ്; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായിട്ട് 10 ദിവസം

കയ്യിലൊരു സൈക്കിൾ, 3 ജോടി ഡ്രസ്; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായിട്ട് 10 ദിവസം

20-ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നവനീത് കൃഷ്ണന്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്.

  • Last Updated :
  • Share this:
    തൃശൂർ: വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാതായിട്ട് പത്തു ദിവസം. പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ഥിയായ നവനീതകൃഷ്ണനെയാണ് കാണാതായത്. കഴിഞ്ഞ 20നാണ് കുട്ടിയെ കാണതായത്. മാതാപിതാക്കളും സർവകലാശാല ക്യാംപസിലെ സുഹൃത്തുക്കളും അന്നു മുതൽ അന്വേഷണത്തിലാണ്.

    20-ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നവനീത് കൃഷ്ണന്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. മൂന്ന് ജോടി വസ്ത്രവും അല്പം പണവും എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയിൽ ജീവനക്കാരിയാണ് അമ്മ. അച്ഛൻ പാലക്കാട്ടെ സ്കൂളിൽ പ്രധാനാധ്യാപകനും.

    Also Read-കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണമെന്ന് DGP

    നാട്ടുകാർക്കൊപ്പം പൊലീസും ജില്ലയിലും പുറത്തും അന്വേഷണം നടത്തി. പൊള്ളാച്ചിയിൽ എത്തിയതായും പാലക്കാട് ജിലലയിൽ വാൽക്കുളമ്പിലൂടെ സൈക്കിളിൽ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പൊള്ളാച്ചിയിൽ എത്തിയതായി സൂചന ലഭിച്ചതതിന് പിന്നാലെ പൊലീസ് എട്ടുദിവസമായി ഇവിടെയും പരിശോധന നടത്തുന്നുണ്ട്.

    Also Read-ഒരു മാസം മുൻപ് കാറിൽ കയറി കൂടി; ഒടുവിൽ അയൽവാസിയുടെ വീട്ടിൽ; പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി

    സര്‍വകലാശാലയിലെ ജീവനക്കാരുടെ ഒരു സംഘവും തൃശ്ശൂര്‍ പോലീസിന്റെ 20-ല്‍പ്പരം പേരും വാൽക്കുളമ്പിൽ തമ്പടിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിവരങ്ങള്‍ കിട്ടുന്നവര്‍ക്ക് മണ്ണുത്തി പോലീസില്‍ അറിയിക്കാം-ഫോണ്‍:9497947268, 9497980548.
    Published by:Jayesh Krishnan
    First published: