നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം എത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു

    അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം എത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു

    തൃശൂര്‍ നിര്‍മ്മലമാതാ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡാരസ്.

    • Share this:
      കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂര്‍ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകള്‍ ഡാരസ് മരിയ(16)യാണു മരിച്ചത്.

      ഡാരസിനോടൊപ്പം കയത്തില്‍ വീണ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പില്‍ നിഷാദിന്റെ മകന്‍ റയാന്‍ (5) അപകടനില തരണം ചെയ്തു. കണ്ണാറ ഒരപ്പന്‍കെട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് അപകടം നടന്നത്.

      കുട്ടികള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കയത്തില്‍ നിന്നു കുട്ടികളെ കയറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിനെ രക്ഷിക്കാനായില്ല.

      തൃശൂര്‍ നിര്‍മ്മലമാതാ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡാരസ്. ഡാരസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണു റയാന്‍. ഡാരസിന്റെ അച്ഛന്‍ ഷൈജു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റാണ്. അമ്മ: ഗ്രീന്‍സ് (പാലക്കാട് ജില്ലാ ആശുപത്രി ലാബ് ടെക്‌നീഷ്യന്‍). സഹോദരന്‍ ഡെനീസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

      Accident | ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കുത്തിക്കയറി യുവാവ് മരിച്ചു

      തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനിടെ അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടി കുട്ടിക്കയറി യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്‍(22) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

      Also read: Suicide |തീയറ്ററിനുള്ളില്‍ ജീവനക്കാരന്‍ തീ കൊളുത്തി മരിച്ച നിലയില്‍

      പെരുമാതുറ മാടന്‍വിള പാലത്തിന് സമീപത്ത് ഇന്നലെ രാത്രി 7.30ന് ആയിരുന്നു അപകടം. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഷെഹിനെ ആദ്യം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

      എറണാകുളത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

      കൊച്ചി: കടവന്ത്രയില്‍ ഭര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.

      വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂന്നു പേരെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം നാരയണന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.

      Also read: Arrest | ത്രിവേണി സ്റ്റോറിലെ ജീവനക്കാരെ അസഭ്യം പറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ
      ഹോള്‍സെയിലായി പൂക്കള്‍ വില്‍പന നടത്തിയിരുന്ന ആളാണ് നാരയണന്‍. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വിവരങ്ങളുണ്ട്. വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍, തേവര എസ്.എച്ച്.ഒ. തുടങ്ങിയവര്‍ സ്ഥലത്തെത്തി.

      Published by:Sarath Mohanan
      First published: