• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gender Neutral Uniform | സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി ലിംഗഭേദമില്ലാതെ യൂണിഫോം; ബാലുശ്ശേരി സ്കൂളിൽ തുടക്കം

Gender Neutral Uniform | സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി ലിംഗഭേദമില്ലാതെ യൂണിഫോം; ബാലുശ്ശേരി സ്കൂളിൽ തുടക്കം

Plus one students in Kerala to start wearing gender neutral uniform | 'ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം' എന്ന സംരംഭം മന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

ജൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച വിദ്യാർഥികൾ

ജൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച വിദ്യാർഥികൾ

  • Share this:
സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നു. കോഴിക്കോട് ബാലുശ്ശേരിയിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലെ (Government Higher Secondary School for Girls, Balussery, Kozhikode) പ്ലസ് വൺ വിദ്യാർത്ഥികളും ഈ കൂട്ടത്തിൽ പങ്കാളികളാവുകയാണ്.

സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനമുള്ളതാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയൻചിറങ്ങര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്സ് യൂണിഫോം പുറത്തിറക്കിയത്. ത്രീ-ഫോർത്ത് ഷോർട്ട്സും ഷർട്ടും ധരിച്ചാണ് വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത്.

പുതിയ ഡ്രസ് കോഡ് 2018 ൽ ആസൂത്രണം ചെയ്യുകയും, സ്‌കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ അവതരിപ്പിക്കുകയും ഈ അധ്യയന വർഷത്തിൽ കോവിഡ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ അത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാക്കുകയും ചെയ്തു. ഇവിടുത്തെ 754 വിദ്യാർഥികൾ ഈ ഉദ്യമത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇത് പ്രശംസനീയമായ നടപടിയാണെന്നും ലിംഗഭേദമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പ്ലസ് വൺ ക്ലാസുകളിൽ ലിംഗഭേദമില്ലാതെ യൂണിഫോം വേണമെന്ന നിർദേശം പ്ലസ് ടു ക്ലാസുകളിലെ കുട്ടികളിൽ നിന്നുണ്ടായതായി ബാലുശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ആർ. ഇന്ദു പറഞ്ഞു. സ്റ്റാഫ് കൗൺസിലിലും രക്ഷാകർതൃ-അധ്യാപക സംഘടനാ യോഗങ്ങളിലും ഇക്കാര്യം ചർച്ച ചെയ്ത് അംഗീകരിച്ചു. വിദ്യാർഥികൾ ഷർട്ടും ട്രൗസറും ധരിച്ചു തുടങ്ങിയിട്ടുണ്ട്.

'ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം' എന്ന സംരംഭം ബുധനാഴ്ച രാവിലെ 11.30 ന് ഓൺലൈൻ മോഡിലൂടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഔദ്യോഗികമായി പ്രഖ്യാപിക്കും. നടി റിമ കല്ലിങ്കൽ, പോലീസ് ഓഫീസർ എൻ.എ. വിനയ, കെ.എം. സച്ചിൻ ദേവ്, എം.എൽ.എ. എന്നിവർ ഗൂഗിൾ മീറ്റ് സെഷനിൽ പങ്കെടുക്കും.

അതേസമയം, ചില വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വിഷയം ചർച്ചയാകുകയാണ്. ലിംഗ-നിഷ്‌പക്ഷമായ യൂണിഫോം മനുഷ്യശരീരത്തെ ഒരു വസ്തുവായി വീക്ഷിക്കാൻ പുരുഷന്മാരെ പ്രാപ്തരാക്കുന്ന ബോധത്തെ തകർക്കുമെന്ന് മാധ്യമപ്രവർത്തകനും അക്കാദമിക് വിദഗ്ധനുമായ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പല സ്കൂളുകളിലും പെൺകുട്ടികളോട് പ്രത്യേക കോട്ട് ധരിക്കാൻ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ വിദഗ്ധൻ എൻ.വി. മുഹമ്മദ് റാഫി എഴുതി. “സ്തനങ്ങളെ ലൈംഗികാവയവമായി മാത്രം കാണാനുള്ള പരിശീലനത്തിന്റെ ഭാഗമാണിത്,” അദ്ദേഹം വിമർശിച്ചു.

Summary: Kerala takes the high road towards gender neutrality by introducing unisex school uniform in high school classes. The programme is slated for an official launch at the Government Higher Secondary School for Girls, Balussery in Kozhikode
Published by:user_57
First published: