പ്ലസ്ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറയിൽ തണ്ണിയത്ത് വിജയൻ, സിന്ധു ദമ്പതികളുടെ മകൾ അനന്യ (18) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ആദ്യം വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിന് അടുത്തുള്ള ഹുക്കിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അനന്യയെ കണ്ടത്.
ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുൻപും അനന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച പാങ്ങോട് പോലീസ് അനന്യയുടെ മുറി വിശദമായി പരിശോധിക്കും.
ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു അനന്യ.
Also read-
അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് KSEB ജീവനക്കാരൻ മരിച്ചു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
'തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നു'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതിതിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിന് ഈ മന്ത്രിമാര്‍ അപമാനമാണെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ജാതിതിരക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read-
KN Balagopal | കാറിന്റെ ഹോൺ തകരാറിലായി: മന്ത്രി കെ എൻ ബാലഗോപാലിന്റെ യാത്ര തടസപ്പെട്ടു
'ഒരു പ്രദേശത്തെ ഒരു സമൂഹത്തില്‍പ്പെട്ടവരെ കാണാന്‍ ഒരാള്‍ വരുന്നു. തൊട്ടടുത്തുള്ള മറ്റ് വിഭാഗക്കാരെ കാണാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തുന്നു. കേരളത്തെ ഔദ്യോഗികമായി ജാതിതിരക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ ചെയ്യുന്ന ഈ നടപടി കേരളം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല' തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.