തൃശൂർ (Thrissur) മാളയിൽ (Mala) പ്ലസ് ടു വിദ്യാര്‍ഥിയെ (Plus Two Student) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന് നവ്ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന് വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി; 19കാരന് പിടിയില്‍
കോട്ടയം: ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട യുവാവുമായി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. സംഭവത്തില്‍ 19കാരനായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന് ജോയിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.
Also Read-
Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരാണ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ജെഫിന് ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ മുങ്ങിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടി.
ഒടുവില്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും യുവാവും തിരുവനന്തപുരത്തെത്തിയെന്ന് വ്യക്തമായത്. ആദ്യം ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി.
Also Read-
Goods Train Derailed| ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു; ട്രെയിനുകൾ റദ്ദാക്കി
പാലാ ഡിവൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ് ഐ തോമസ് സേവ്യര്‍, അനില്‍കുമാര്‍, ഏലിയമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരാണ് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.