ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പമ്പാനദിയിൽ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.
Also read-പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്. ഇതിനിടെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Drown death