• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned |മണിമലയാറ്റില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

Drowned |മണിമലയാറ്റില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

ജോയലിനു നീന്തല്‍ വശമില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കുട്ടനാട്: പുളിങ്കുന്നില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി (plus two student) മുങ്ങി മരിച്ചു (Drowned). രാമങ്കരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേന്നാട്ടുശേരി ജോജിയുടെയും ജോമോളുടെയും മൂത്ത മകന്‍ ജോയല്‍ (17) ആണു മരിച്ചത്. പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

    ഉച്ചയ്ക്കു 2 മണിയോടെയായിരുന്നു പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള കടവില്‍ അപകടം നടന്നത്. ക്ലാസ് നേരത്തേ വിട്ടതിനാല്‍ 2 കൂട്ടുകാര്‍ക്കൊപ്പം ജോയല്‍ കുരിശുപള്ളി ജെട്ടിക്കു സമീപത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

    തുടര്‍ന്ന് പുളിങ്കുന്ന് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ജോയലിനു നീന്തല്‍ വശമില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

    സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്കു പോകുവാന്‍ ജങ്കാര്‍ കടവിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ജങ്കാര്‍ മറുകരയിലായതിനാല്‍ മൂന്നുപേരും കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയില്‍ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയതെന്നു പോലീസ് പറഞ്ഞു. തോമസ് കെ. തോമസ് എംഎല്‍എ, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.

    Also read: Fire Accident| വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

    Accident| ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു

    കൊച്ചി : ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വെള്ളറട ഡാലുമുഖം എലിവാലൻകോണം കിഴക്കിൻകര പുത്തൻവീട്ടിൽ മണിയൻ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ ചേരാനെല്ലൂർ മഞ്ഞുമ്മലിലെ ജയ് ഹിന്ദ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡെന്ന ഇരുമ്പ് വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള ലോഡ് കയറ്റുന്നതിനു മുന്നേ പിൻടയറുകൾ മാറ്റിയിടുകയായിരുന്നു മണിയൻ. ഇടതുവശത്തെ ടയ‌ർ വെള്ളറട സ്വദേശി ഡ്രൈവ‌ർ മധു മാറ്റിയിട്ടു. വലതുവശത്തെ ടയർ മണിയൻ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിലാകുകയായിരുന്നു.

    ചെറിയ കയറ്റത്തിലായിരുന്നതിനാൽ ലോറി പൊടുന്നനെ പിന്നോട്ടുരുണ്ടു. മധുഓടിച്ചെന്ന് കൈകൊണ്ട് ബ്രേക്ക് അമർത്തിയെങ്കിലും ലോറിയുടെ ടയർ മണിയന്റെ ദേഹത്ത് കയറിയിരുന്നു. തൽക്ഷണം മരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മരവുമായാണ് മധുവും മണിയനും എറണാകുളത്ത് എത്തിയത്. അത് പെരുമ്പാവൂരിലെ മില്ലിൽ ഇറക്കിയശേഷം രാത്രി ലോഡ് എടുക്കാനായി ചേരാനെല്ലൂരിലെ സ്ഥാപനത്തിലെത്തി. ലോറിയിൽ തന്നെയായിരുന്നു താമസം.

    മൃതദേഹം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നടപടി പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. യശോദ ഭാര്യയും അശ്വതി മകളുമാണ്. കൈക്ക് ചെറിയ സ്വാധീനക്കുറവുള്ള മണിയൻ ലോറികളിലെ ക്ലീനർജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് മധുവിനൊപ്പം കൂടിയത്.
    Published by:Sarath Mohanan
    First published: