• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: വയനാട്ടിൽ സ്കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

BREAKING: വയനാട്ടിൽ സ്കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂളിലെത്തിയ ശേഷം കാണാതായ കുട്ടിയെ തെരച്ചിലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റ മുട്ടിൽ WMO സ്കൂളിലെ ബാത്ത് റൂമിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ ഫാത്തിമ നസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

    സ്കൂളിലെത്തിയ ശേഷം കാണാതായ കുട്ടിയെ തെരച്ചിലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12.45 വരെ കുട്ടി ക്ലാസിലുണ്ടായിരുന്നുവെന്നാണ് അധ്യാപകരും സഹപാഠികളും പറയുന്നത്.

    മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
    Published by:Anuraj GR
    First published: