• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; പൊലീസുകാരന്‍റെ ഫോൺ വന്നശേഷം ആത്മഹത്യ ചെയ്തതതാണെന്ന് ആരോപണം

Suicide | പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; പൊലീസുകാരന്‍റെ ഫോൺ വന്നശേഷം ആത്മഹത്യ ചെയ്തതതാണെന്ന് ആരോപണം

പ്രൊബേഷൻ പിരീഡിൽ ഉള്ള ഒരു പൊലീസുകാരനുമായി പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നതായും ഇയാളുടെ ഫോൺ വന്ന ശേഷമാണ് ആത്മഹത്യ എന്നുമാണ് കുടുംബം ആരോപിക്കുന്നത്

Thazleema

Thazleema

  • Share this:
    തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച (Suicide) നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് നാൽപറകുഴി ബഷീർ ഷീല ദമ്പതികളുടെ മകൾ തസ്‌ലിമ(18) ആണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്‌. രാത്രിയിൽ ഒരു ഫോൺ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേർന്ന ബാത്റൂമിലെ ഷവറിൽ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തത്. അമ്മ ഷീലയും സഹോദരനും ബാത്റൂമിലെ വാതിൽ പൊളിച്ചു കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.

    പ്രൊബേഷൻ പിരീഡിൽ ഉള്ള ഒരു പൊലീസുകാരനുമായി പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നതായും
    ഇയാളുടെ ഫോൺ വന്ന ശേഷമാണ് ആത്മഹത്യ എന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇയാൾ പ്രണയത്തിൽ നിന്നും പിന്മാറിയത് ആണ് കാരണം എന്നാണ് നിഗമനം. അതേസമയം ഇതേ പോലീസുകാരനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
    മകളോട് നിരന്തരം വിവാഹ അഭ്യർത്ഥന നടത്തിയെന്നും അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

    സംഭവത്തെ കുറിച്ച് നെയ്യാർഡാം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആരോപണവിധേയനായ പോലീസുകാരൻ കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    യുവതിയെ കാണാതായെന്ന് പൊലീസിൽ പരാതി; പിന്നാലെ വർക്കലയിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ

    കാണാതായ യുവതിയെ (Missing Woman) ട്രെയിൻ (Train) തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരകുളം (Karakulam) ഏണിക്കര കാട്ടുവിളാകം രഞ്ജു ഭവനിൽ വസന്തയുടെ മകൾ അർച്ചന (35)യാണ് മരിച്ചത്. വർക്കല ശിവഗിരി ജംഗ്ഷന് സമീപത്താണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

    രാജധാനി എക്സ്പ്രസ്സിന് കടന്നു പോകുമ്പോഴായിരുന്നു അപകടം നടന്നത്. ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മൃതദേഹം വർക്കല താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് സ്റ്റേഷനിൽ അർച്ചനയെ കാണാനില്ല എന്ന പാരാതിയിൻമേൽ കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.
    Published by:Anuraj GR
    First published: