നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയിലാണ് കാണപ്പെട്ടത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം കുളത്തൂപ്പുഴയില്‍ പതിനേഴു വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകളാണ്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു താമസം.

   അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. രാവിലെ കടയില്‍ പോയി മടങ്ങിവന്ന തങ്കപ്പന്‍ വീടിന് പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ കതകു തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു.

   Also Read- ചാരായവുമായി പിടികൂടിയ KSTRC സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

   കുളത്തൂപ്പുഴ പൊലീസും കൊല്ലത്തു നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍‌ട്ട് നിര്‍‌ണായകമാണ്. ദിവ്യയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി എട്ടുവര്‍ഷം മുന്‍പാണ് മരിച്ചത്.

   Also Read- നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച വീട്ടമ്മ അറസ്റ്റിൽ

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)   അമ്മയെ മർദിച്ച യുവാവിനെ തടയാനെത്തിയ ബന്ധുവിനെ ചവിട്ടിക്കൊന്നു

   അമ്മയെ മർദ്ദിക്കുന്നത് തടാനെത്തിയ വലിയച്ഛനെ അടിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം കോഴോട് ചിറയില്‍ ദീപാരാധനയില്‍ രാമചന്ദ്രന്‍ (62) ആണ് അടിയും ചവിട്ടുമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. രാമചന്ദ്രനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സന്ദീപ് (30) എന്നയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപിൽ നിന്ന് മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ അമ്മ സുധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

   ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഭാര്യയുടെ അനുജത്തിയായ സുധയെ അവരുടെ മകൻ സന്ദീപ് മർദ്ദിക്കുന്നത് കണ്ടാണ് രാമചന്ദ്രൻ അവിടേക്ക് എത്തിയത്. അമ്മയെ മർദ്ദിക്കുന്നതിൽനിന്ന് യുവാവിനെ പിടിച്ചു മാറ്റിയ രാമചന്ദ്രൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി സന്ദീപ് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് രാമചന്ദ്രനെ സന്ദീപ് ക്രൂരമായി മർദ്ദിച്ചു. ചെവിയിലും മുഖത്തും വയറിലും നിരവധി തവണ ചവിട്ടുകയും ചെയ്തു.

   സന്ദീപിന്‍റെ മർദ്ദനത്തിൽ തീർത്തും അവശനായി അബോധാവസ്ഥയിലായ രാമചന്ദ്രനെ പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രാമചന്ദ്രന്‍റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. അവിവാഹിതനായ സന്ദീപിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സന്ദീപിനെ റിമാൻഡ് ചെയ്തു.
   Published by:Rajesh V
   First published:
   )}