കുട ചൂടിയതിനാൽ റോഡിന് കുറുകെ നിന്ന കാട്ടാനയെ സുമിത് കുമാർ കണ്ടില്ല. കുട കാട്ടാനയുടെ തുമ്പിക്കൈയിൽ തട്ടിയതോടെ അത് യുവാവിന് നേർക്ക് തിരിയുകയായിരുന്നു...
Last Updated :
Share this:
രാത്രിയിൽ കുട ചൂടി നടക്കുമ്പോൾ കാട്ടാനയുടെ കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് ഭയന്നോടിയ വിദ്യാർഥിക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. വീഴ്ചയിൽ കാലിന് ഒടിവ് സംഭവിച്ച കണ്ണൻദേവൻ കമ്പനി നടയാർ സൌത്ത് ഡിവിഷനിലെ സുമിത് കുമാറിനെ (18) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് ഡിവിഷനിലെത്തിയിട്ട് സുമിത് കുമാർ 150 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം.
ഈ സമയം വഴി കാണാനാകാത്തവിധം കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. കുട ചൂടിയതിനാൽ റോഡിന് കുറുകെ നിന്ന കാട്ടാനയെ സുമിത് കുമാർ കണ്ടില്ല. കുട കാട്ടാനയുടെ തുമ്പിക്കൈയിൽ തട്ടിയതോടെ അത് യുവാവിന് നേർക്ക് തിരിയുകയായിരുന്നു. ഇതോടെ ഭയന്നോടിയ സുമിത്ത് കുമാർ തേയിലത്തോട്ടത്തിൽ വീഴുകയും കാലിന് ഒടിവ് സംഭവിക്കുകയുമായിരുന്നു. സുമിത്ത് കുമാർ വീണ സ്ഥലത്തേക്ക് ആന വരാതിരുന്നത് രക്ഷയായി. തേയിലത്തോട്ടത്തിനുള്ളിലേക്ക് നിരങ്ങി നീങ്ങിയ സുമിത്ത് കുമാർ അനങ്ങാതെ കിടന്നാണ് രക്ഷപെട്ടത്. തമിഴ്നാട്ടിലെ ചിന്നമന്നൂരിൽ പ്ലസ് ടു വിദ്യാർഥിയാണ് ഇയാൾ.
അരമണിക്കൂറോളം തേയിലതോട്ടത്തിൽ അട്ടയുടെ കടി സഹിച്ചു കിടന്ന സുമിത് കുമാറിനെ അതുവഴി എത്തിയ ഓട്ടോ ഡ്രൈവറും യാത്രക്കാരും ചേർന്നാണ് രക്ഷപെടുത്തിയത്. റോഡിന് കുറുകെ നിലയുറപ്പിച്ച ആനയെ ഓടിച്ചുവിട്ടശേഷമാണ് സുമിത് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുമിത് കുമാർ.
ഡ്രൈവറുടെ അശ്രദ്ധ; നഴ്സിങ് വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കാലിലൂടെ കയറി ഇറങ്ങി നഴ്സിങ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയ്ക്കാണ് കാലിന് പരിക്ക് പറ്റിയത്. അജിതയുടെ ഇരു കാലിലേക്കും ആണ് ബസ് കയറി ഇറങ്ങിയത്. ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര വാഹനത്തിൽ തട്ടിയായിരുന്നു അപകടം.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിട്ടുണ്ട്. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് തട്ടിയാണ് അപകടം ഉണ്ടായത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.