• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാട്ടിൽ ഫ്ലക്സ് വരെ വെച്ചു; പ്ലസ് ടു വിദ്യാർഥി MBBS ക്ലാസിൽ നാലു ദിവസം കയറിയത് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍

നാട്ടിൽ ഫ്ലക്സ് വരെ വെച്ചു; പ്ലസ് ടു വിദ്യാർഥി MBBS ക്ലാസിൽ നാലു ദിവസം കയറിയത് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍

നാലു ദിവസത്തോളം ക്ലാസിൽ ഇരിക്കുകയും ഫോട്ടോ എടുത്ത് വീട്ടുകാർക്കും കൂട്ടുകാർക്കും മറ്റും അയക്കുകയും ചെയ്തെന്ന് വിദ്യാർഥിനി പൊലീസിന് മൊഴി നല്‍കി

  • Share this:

    കോഴിക്കോട്: എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലു ദിവസം ക്സാസിലിരുന്നത് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ്. വിദ്യാർഥിക്കെതിരെ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

    സംഭവത്തിൽ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം വിദ്യാർഥി ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടെവെച്ചാണ് പരീക്ഷഫലം പരിശോധിച്ചത്. ഫലം പരിശോധിച്ചശേഷം ഉയർന്ന് റാങ്കുണ്ടെന്ന് കരുതി വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാർഥിയെ അഭിനന്ദിച്ച് നാട്ടിൽ ഫ്ലക്സ് ബോർഡുകൾ വരെ ഉയർന്നിരുന്നു.

    Also Read-പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം; അധികൃതര്‍ അറിഞ്ഞില്ല

    എന്നാൽ പിന്നീടാണ് ഫലം പരിശോധിച്ചതിൽ പിഴവുണ്ടായെന്നും തനിക്ക് പതിനായിരത്തിൽ മേലെയാണ് റാങ്ക് എന്ന് വിദ്യാർഥിക്ക് മനസ്സിലായത്. ഇതോടെ പ്രവേശനം ലഭിക്കില്ലെന്ന് മനസ്സിലായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ കയറി ഇരുന്നത്.

    നാലു ദിവസത്തോളം ക്ലാസിൽ ഇരിക്കുകയും അവിടെനിന്നുള്ള ഫോട്ടോ എടുത്ത് വീട്ടുകാർക്കും കൂട്ടുകാർക്കും മറ്റും അയക്കുകയും ചെയ്തെന്ന് വിദ്യാർഥിനി പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ വിദ്യാർഥിന് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: