HOME /NEWS /Kerala / ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ജയിലിലടയ്ക്കുന്ന സർക്കാരാണ് കേരളത്തിൽ: പ്രധാനമന്ത്രി

ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ജയിലിലടയ്ക്കുന്ന സർക്കാരാണ് കേരളത്തിൽ: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനാവാശ്യമായതെല്ലാം ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ചെയ്യുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ശബരിമല നേരിട്ട് പരാമർശിക്കാതെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ദൈവത്തിന്റെ പേര് പറഞ്ഞാൽ ജയിലിലടക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മോദി ആരോപിച്ചു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനാവാശ്യമായതെല്ലാം ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ചെയ്യുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

    ആചാര അനുഷ്ഠാനങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആചാര അനുഷ്ഠാനങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല. ഈശ്വരന്‍റെ പേര് ഉച്ചരിക്കാൻ പോലും ഇവിടെ കഴിയുന്നില്ല. അങ്ങനെയുള്ളവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു. ആയിരകണക്കിന് വർഷങ്ങളായി തുടരുന്നു വിശ്വാസ പാരമ്പര്യങ്ങളെ രാഷ്ട്രീയ കളികളെ നശിപ്പിക്കാൻ നമ്മൾ അനുവദിക്കില്ല. കേരളത്തിലെ ഓരോ കുഞ്ഞും അതിനെതിരായ കാവൽക്കാരായി നിലകൊള്ളും- നരേന്ദ്ര മോദി പറഞ്ഞു.

    PM MODI IN TRIVANDRUM LIVE: രാജ്യം സുരക്ഷിതം; എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസ സംരക്ഷണത്തിനായി എല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണ് ബിജെപിക്ക് ഉള്ളത്. എന്നാൽ കോൺഗ്രസിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും കാവൽക്കാരായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Congress, Cpm, Election 2019, Election dates 2019, Elections 2019 dates, Elections 2019 schedule, General elections 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Pinarayi vijayan, Rahul gandhi, Ramesh chennithala, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, പിണറായി വിജയൻ, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം