നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഡോ.ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഡോ.ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രിയും അനുശോചനസന്ദേശത്തിൽ പറഞ്ഞു.

    Narendra Modi

    Narendra Modi

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: മലങ്കര മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതൻ ആയിരുന്ന അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എല്ലായ്പ്പോഴും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

      'മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴ്‌ന്നവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടും. ആദരാഞ്ജലികൾ.' - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

      His Grace the Most Rev. Dr. Joseph Mar Thoma Metropolitan was a remarkable personality who served humanity and worked hard to improve the lives the poor and downtrodden. He was blessed with abundance of empathy and humility. His noble ideals will always be remembered. RIP.



      തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ 2.38 നാണ് കാലം ചെയ്തത്.

      സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിലെ അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു.

      You may also like:ഇന്ത്യ- ചൈന തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അമിത് ഷാ [NEWS]മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത കാലം ചെയ്തു [NEWS] അപകീർത്തിപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് യുവാക്കൾ; എം.ജി ശ്രീകുമാർ പങ്കുവച്ച മാപ്പ് പറച്ചിൽ‌ വീഡിയോ വൈറൽ [NEWS]

      മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാൻസ്ജെൻഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനുദാഹരണമാണ്.പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു.

      കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നൽകിയത്. സഭകളുടെ ഐക്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.



      ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയും അനുശോചിച്ചു.കാലം ചെയ്ത തിരുമേനിയുമായി ദശാബ്ദങ്ങളുടെ ആത്മബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. മാർത്തോമ്മ സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചക്കും ഉയർച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു ഡോ ജോസഫ് മാർത്തോമ്മ ത്രാപ്പൊലീത്തയെന്നും അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ മാർത്തോമ്മ സഭയ്ക്കും കേരളീയ സമൂഹത്തിനും വഴികാട്ടിയായി വർത്തിച്ച
      ഉജ്വല വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തിൽ പറഞ്ഞു.
      Published by:Joys Joy
      First published: