• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഗെയിൽ പദ്ധതി; കൊച്ചി-മംഗളൂരു വാതക പൈപ്പ് ലൈൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; അറിയേണ്ട കാര്യങ്ങൾ

ഗെയിൽ പദ്ധതി; കൊച്ചി-മംഗളൂരു വാതക പൈപ്പ് ലൈൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; അറിയേണ്ട കാര്യങ്ങൾ

പ്രധാന സ്റ്റേഷനായ കുറ്റനാട് നിന്നാണ് മംഗളൂരുവിലേക്ക് 354 കിലോമീറ്റർ പൈപ്പ് ലൈൻ ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്.

 • Share this:
  കൊച്ചി-മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  ഗെയിൽ പദ്ധതി പൂർത്തീകരിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം അറിയിച്ച കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, ഫെഡറലിസത്തിൻ്റെ ഉത്തമ ഉദാഹരണമെന്നാണ് വിശേഷിപ്പിച്ചത്.  ഗെയിൽ യാഥാർഥ്യമാവാൻ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സംയുക്ത സംരംഭം വിജയം കണ്ടതിൽ സന്തോഷമെന്നാണ് പ്രതികരിച്ചത്.

  പ്രധാന സ്റ്റേഷനായ കുറ്റനാട് നിന്നാണ് മംഗളൂരുവിലേക്ക് 354 കിലോമീറ്റർ പൈപ്പ് ലൈൻ ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്.

  അറിയേണ്ട കാര്യങ്ങൾ:

  സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുകയാണ് 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍.

  450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽ എൻ ജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും.

  കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നു പോകുന്നത്.

  പദ്ധതി ഉഡുപ്പി, ദക്ഷിണ കന്നഡ, കണ്ണൂർ, കാസർഗോഡ്, മാഹി, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ ശ‍ൃംഖലകളുടെ ആവശ്യം നിറവേറ്റും

  എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉൾപ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല.

  അന്തരീക്ഷമലിനീകരണം ഇല്ലാതെ തുടർച്ചയായുള്ള പാചകവാതക വിതരണം.

  3000 കോടി രൂപ ചിലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം വീടുകൾക്കും, വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യും

  പൈപ്പ് ലൈനിന്‍റെ 408 കിലോമീറ്റർ കേരളത്തിലും 35 കിലോമീറ്റർ കർണാടകത്തിലുമാണ്. 17ലക്ഷത്തിലധികം വീടുകളിലും, 597 സിഎൻജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

  സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്.

  പദ്ധതി നടപ്പുസമയത്ത് 12 ലക്ഷം തൊഴിൽ ദിനങ്ങൾ. തുടർന്നും പ്രത്യക്ഷവും പരോക്ഷവുമായി നിരവധി തൊഴിൽ അവസരങ്ങൾ

  ജലവിതരണം, വൈദ്യുതി എന്നിവ പോലെ വീടുകളിൽ പാചകവാതകം ലഭ്യമാക്കുന്നു. ഗാർഹിക യൂണിറ്റുകൾക്ക് അനുസരിച്ച് മീറ്റർ റീഡിംഗ്.

  എല്‍പിജിയെക്കാൾ കുറഞ്ഞ ചിലവ്. പൊതു പണിമുടക്കായാലും ഗതാഗതക്കുരുക്കായാലും വാതകലഭ്യതയെ ബാധിക്കില്ല.

  പൈപ്പുകളിലൂടെ ലഭ്യമാകുന്ന എൽഎൻജി വ്യാപകമായാൽ റോഡിൽ ടാങ്കറുകളുടെ എണ്ണം കുറയും. ഇത് അപകടസാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

  കൂടുതൽ വ്യവസായശാലകൾ എൽ.എൻ.ജിയിലേക്ക് മാറുകയും സിറ്റി ഗ്യാസ് പദ്ധതി വ്യാപകമാകുകയും ചെയ്യുന്നതോടെ സംസ്ഥാന സർക്കാറിന് 900 കോടിയോളം രൂപ നികുതിയിനത്തിൽ ലഭിക്കും.

  വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകും.

  വ്യവസായ ശാലകള്‍ക്ക് മാത്രമല്ല, ഓട്ടോ-ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ പ്രകൃതി വാതകം ഉപയോഗിച്ച് ലാഭകരമായി വാഹനമോടിക്കാം. 53 രൂപയുടെ വാതകം ഉപയോഗിച്ചാല്‍ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40- 45 ശതമാനത്തോളം വര്‍ധിക്കും
  Published by:Asha Sulfiker
  First published: