ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു
PM Modi Kerala Visit Updates: വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഫ്ലാഗ് ഓഫും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാവിലെ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗം വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
കൂടുതൽ വായിക്കുക ...മലയാളത്തിൽ നമസ്കാരം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
മലയാളത്തിൽ നമസ്കാരം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം സെൻട്രൽ, വർക്കല- ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 1140 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതാണ് പദ്ധതി
കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കൊച്ചി മെട്രോ പദ്ധതി മാതൃകാപരമായ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് തന്നെ ആദ്യ വാട്ടർ മെട്രോ. 1736 കോടി രൂപയാണ് ചെലവ്
ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയേ മാറ്റും. സാംസ്കാരിക പൈതൃകം കാത്ത് സൂക്ഷിച്ച് ലോകോത്തര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും- മന്ത്രി അശ്വനി വൈഷ്ണവ്
കേരളത്തിൽ റെയിൽവേ പാതകൾ 80 മുതൽ 90 കിലോമീറ്റർ വരെ മാത്രമാണ് ശരാശരിവേഗം. ഇത് മികച്ച സിഗ്നൽ സംവിധാനത്തിലൂടെയും ട്രാക്കിലെ പരിഷ്കാരത്തിലൂടെയും മാറ്റും. വേഗം മണിക്കൂറിൽ 130 കിലോമീറ്ററിൽ എത്തിക്കും. 2033 കോടി രൂപ കേരളത്തിന് നൽകും. – റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Hon’ble PM Shri @narendramodi flagged off India’s 16th #VandeBharatExpress from Thiruvananthapuram Central Railway Station. #RailInfra4Kerala#VandeBharat pic.twitter.com/Sn2FjMTRxF
— Ministry of Railways (@RailMinIndia) April 25, 2023
അടിപൊളി വന്ദേഭാരത് എന്ന് ട്വീറ്റ് ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 സെക്കന്റ് വീഡിയോയും ഫ്ലാഗ് ഓഫിന് മുമ്പ് മന്ത്രി ഷെയർ ചെയ്തു
ആദ്യ സ്റ്റോപ്പ് കൊച്ചുവേളിയിൽ. ഇന്ന് 9 സ്റ്റോപ്പുകൾ കൂടുതൽ ഉണ്ട് അതിനാൽ യാത്രാ സമയം കൂടുതലായിരിക്കും
കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു.
20 മിനിറ്റോളം പ്രധാനമന്ത്രി ട്രെയിനിൽ ചെലവഴിച്ചു
70 കുട്ടികളാണ് ഈ കോച്ചിൽ ഉള്ളത്
ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ സി 2 കോച്ചിലാണ് പ്രധാനമന്ത്രി കുട്ടികളുമായി ആശയവിനിമയം നടത്തുന്നത്
കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നു
വന്ദേ ഭാരത് ട്രെയിനിൽ പ്രധാനമന്ത്രി കയറി. യാത്രികരെ അഭിവാദ്യം ചെയ്തു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി എത്തി
വാഹനം വേഗം കുറച്ച് പാതയോരത്ത് കാത്തു നിന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്നത്
രണ്ടു മണിക്കൂറോളമായി ബിജെപി പ്രവർത്തകരടക്കമുള്ള ജനക്കൂട്ടം റോഡിൻറെ ഇരുവശത്തും കാത്തു നിൽക്കുന്നു
റോഡ് ഷോയ്ക്ക് സമാനമായാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്