LIVE NOW

PM Modi Kerala Visit Live Updates | കേന്ദ്ര ബജറ്റിൽ കേരളത്തിനായി നിരവധി പദ്ധതികളെന്ന് പ്രധാനമന്ത്രി; BPCL പി.ഡി.പി.പി രാജ്യത്തിന് സമര്‍പ്പിച്ചു

ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

Malayalam.news18.com | February 14, 2021, 5:14 PM IST
facebook Twitter Linkedin
Last Updated February 14, 2021
auto-refresh
കൊച്ചി: ബിപിസിഎൽ പി.ഡി.പി.പി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമർപ്പിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിനായി നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ എവിടെയും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മത്സൃബന്ധന മേഖലയെ കൂടുതൽ സജ്ജമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കർഷകർക്ക് നൽകുന്ന കിസാൻ കാർഡുപോലെയുള്ള പദ്ധതികൾ മത്സ്യകത്തൊഴിലാളികൾക്കും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്കു ശേഷം 3.11നാണ് കൊച്ചിയിലെത്തിയത്. ചെന്നൈയില്‍നിന്നും കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. .അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിര്‍വഹിക്കും. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി അര മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.
Read More
4:27 pm (IST)

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്താണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിപിസിഎൽ പിഡിപിപി പദ്ധതി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ നാലര വർഷമായി വ്യവസായ പുരോഗതിക്കായി സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. സ്വകാര്യ മേഖല വഴിമാത്രമല്ല വ്യവസായ പുരോഗതി ഉണ്ടാകുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തിയും പുനരുജ്ജീവിപ്പിച്ചും നവീകരിച്ചും വ്യവസായ പുരോഗതി ഉണ്ടാക്കാം. അതാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി

3:50 pm (IST)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ  രാജഗിരി കോളേജ് മൈതാനത്ത്  എത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എത്തിയത്. 3.11ന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്‌ക്രട്ടറി സത്യജിത് രാജന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,  ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം, കമാന്‍ഡര്‍ വി.ബി ബെല്ലാരി എന്നിവരും സ്വീകരിക്കാൻ സാന്നിഹിതരായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി, ഡോ. കെ. എസ് രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ചന്ദ്രശേഖരന്‍, മഹബൂബ്, കെ. എസ് ഷൈജു, പ്രിയ പ്രശാന്ത്, അഡ്വ. ഒ. എം ശാലീന, പദ്മകുമാരി ടി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

Load Moreചടങ്ങിന് ശേഷം അദ്ദേഹം ബി.ജെ.പി.കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ് ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും.


കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് താന്‍ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്. 'പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പരിപാടിയില്‍ തുടക്കമിടും.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.