പെട്ടിമുടി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം

അപകടത്തിൽ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 7, 2020, 6:23 PM IST
പെട്ടിമുടി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം
news18
  • Share this:
ന്യൂഡല്‍ഹി: മൂന്നാറിന് സമീപം രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനവും പ്രധാനമന്ത്രി  പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

രാജമലയിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത ഏറെ വേദയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ദുരിതബാധിത മേഖലയിൽ  ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി  വ്യക്തമാക്കി.


വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ പെട്ടിമുടിയിലെ നാല് ലയങ്ങളാണ് മണ്ണിനടിയിലായത്. ലയത്തിൽ 78 പേരാണുണ്ടായിരുന്നത്.


15 പേരുടെ മൃതശരീരങ്ങൾ  കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
Published by: Aneesh Anirudhan
First published: August 7, 2020, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading