നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ കളിക്കുന്നത് അവസരവാദ രാഷ്ട്രീയം: പ്രധാനമന്ത്രി

  രാഹുൽ കളിക്കുന്നത് അവസരവാദ രാഷ്ട്രീയം: പ്രധാനമന്ത്രി

  വയനാട്ടിൽ മത്സരിക്കുന്നതിന് പകരം ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് രാഹുൽ മത്സരിക്കുന്നില്ല?

  പ്രധാനമന്ത്രി നരേന്ദ്ര മോദി.

  പ്രധാനമന്ത്രി നരേന്ദ്ര മോദി.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വയനാട്ടിൽ മത്സരിക്കുന്ന രാഹുൽഗാന്ധി സിപിഎമ്മിനെതിരെ പരാമർശം നടത്താത്തതിനെ വിമർശിച്ച് നരേന്ദ്രമോദി. രാഹുൽഗാന്ധി അവസരവാദ രാഷ്ട്രീയം കളിക്കുന്നു എന്നാണ് മോദിയുടെ ആരോപണം. സൈനിക നടപടിയെ വിമർശിക്കുന്ന കോൺഗ്രസിനും സി പി എമ്മിനമെതിരെ രൂക്ഷമായി വിമർശനവും നരേന്ദ്രമോദി നടത്തി. വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിച്ചിട്ടും സിപിഎമ്മിനെ വിമർശിക്കാത്ത രാഹുൽഗാന്ധിയുടെ ശൈലിക്ക് എതിരെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. വയനാട്ടിൽ ജയിക്കാൻ രാഹുൽഗാന്ധി അവസരവാദ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആരോപണം.

   കോൺഗ്രസ് പ്രസിഡന്‍റിന് പാർലമെന്‍റിൽ എത്താനായി വയനാട്ടിൽ എത്തേണ്ടിവരുന്നുവെന്ന് പ്രധാനമന്തി പരിഹസിച്ചു. ഇവിടെ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് പറയുന്നവർ ഡൽഹിയിൽ ചങ്ങാത്തത്തിലാണ്. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നൽകാനല്ല, കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത്. ഇത് പ്രീണനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

   ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ജയിലിലടയ്ക്കുന്ന സർക്കാരാണ് കേരളത്തിൽ: പ്രധാനമന്ത്രി

   വയനാട്ടിൽ മത്സരിക്കുന്നതിന് പകരം ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് മത്സരിക്കുന്നില്ല. സൈനിക നടപടിയെ വിമർശിക്കുന്ന കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ രൂക്ഷ വിമർശനം പ്രധാനമന്ത്രി നടത്തി. പ്രതിരോധ മന്ത്രാലയത്തെ പണ സമാഹരണത്തിൽ ഉള്ള മാർഗ്ഗമായിട്ടാണ് കോൺഗ്രസ് ഉപയോഗിച്ചത്.

   കേന്ദ്ര സർക്കാരിൻറെ നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി പ്രളയകാലത്തെ സംസ്ഥാന സർക്കാരിൻറെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾക്കും തയ്യാറായി.
   First published:
   )}