പ്രധാനമന്ത്രിയുടെ പൊതുയോഗം അൽപസമയത്തിനകം; 'ശബരിമല'യിൽ എന്ത് പറയുമെന്ന് ആകാംക്ഷ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി
news18
Updated: April 18, 2019, 6:29 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി.
- News18
- Last Updated: April 18, 2019, 6:29 PM IST
തിരുവനന്തപുരം: ബിജെപിയുടെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനകം തിരുവനന്തപുരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലാണ് നരേന്ദ്രമോദി സംസാരിക്കുക. ശബരിമല വിശ്വാസം, ദേശീയത എന്നിവ നരേന്ദ്രമോദി പ്രധാന വിഷയം ആക്കുമെന്നാണ് സൂചന.
തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പൊതുസമ്മേളനം എങ്കിലും സംസ്ഥാനത്തൊട്ടാകെ ഉള്ള ബിജെപിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ പുതിയ ഊർജ്ജം ആകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തിന് പുറമേ പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിലും നരേന്ദ്രമോദിയെ എത്തിക്കാൻ സംസ്ഥാനനേതൃത്വം ലക്ഷ്യമിട്ടതെങ്കിലും പ്രധാനമന്ത്രിയുടെ തിരക്ക് തടസ്സമായി. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ പത്തനംതിട്ടയിൽ എത്തും. 'സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ്' എന്ന് ചോദിക്കുന്നവരോട് പി.ജെ കുര്യന് പറയാനുള്ളത്
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പിക്കുകയാണ് അവസാന ദിവസങ്ങളിലെ ബിജെപി തന്ത്രം. ശബരിമല വിഷയത്തിൽ ഊന്നിയുള്ള പുതിയ നീക്കങ്ങൾ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയേക്കുമെന്നാണ് പ്രതീക്ഷ.
പരസ്യ പ്രചാരണത്തിന് അവസാന ദിവസങ്ങളിൽ പ്രചരണത്തിന് പൂർണചുമതല ആർഎസ്എസ് ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ബൂത്തുകളിൽ നിന്നും ലഭിക്കുന്ന വോട്ടുകളുടെ കൃത്യമായ കണക്ക് എടുത്താണ് നീക്കം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കമായി. ദേശീയതയിലും വിശ്വാസ വിഷയങ്ങളിലും ഊന്നിയാണ് ആർഎസ്എസ് നേതാക്കൾ വോട്ടു തേടുന്നത്. ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി ആർഎസ്എസിന്റെ സംഘടനാ സംവിധാനം പൂർണ്ണമായി രംഗത്തിറക്കുന്നത് ഇത് ആദ്യമായിട്ടാണ്.
തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പൊതുസമ്മേളനം എങ്കിലും സംസ്ഥാനത്തൊട്ടാകെ ഉള്ള ബിജെപിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ പുതിയ ഊർജ്ജം ആകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തിന് പുറമേ പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിലും നരേന്ദ്രമോദിയെ എത്തിക്കാൻ സംസ്ഥാനനേതൃത്വം ലക്ഷ്യമിട്ടതെങ്കിലും പ്രധാനമന്ത്രിയുടെ തിരക്ക് തടസ്സമായി. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ പത്തനംതിട്ടയിൽ എത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പിക്കുകയാണ് അവസാന ദിവസങ്ങളിലെ ബിജെപി തന്ത്രം. ശബരിമല വിഷയത്തിൽ ഊന്നിയുള്ള പുതിയ നീക്കങ്ങൾ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയേക്കുമെന്നാണ് പ്രതീക്ഷ.
പരസ്യ പ്രചാരണത്തിന് അവസാന ദിവസങ്ങളിൽ പ്രചരണത്തിന് പൂർണചുമതല ആർഎസ്എസ് ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ബൂത്തുകളിൽ നിന്നും ലഭിക്കുന്ന വോട്ടുകളുടെ കൃത്യമായ കണക്ക് എടുത്താണ് നീക്കം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കമായി. ദേശീയതയിലും വിശ്വാസ വിഷയങ്ങളിലും ഊന്നിയാണ് ആർഎസ്എസ് നേതാക്കൾ വോട്ടു തേടുന്നത്. ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി ആർഎസ്എസിന്റെ സംഘടനാ സംവിധാനം പൂർണ്ണമായി രംഗത്തിറക്കുന്നത് ഇത് ആദ്യമായിട്ടാണ്.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- general elections 2019
- Kerala Lok Sabha Elections 2019
- Kummanam Rajasekharan
- Lok Sabha Election 2019
- loksabha election 2019
- narendra modi
- pinarayi vijayan
- rahul gandhi
- Ramesh chennithala
- അമിത് ഷാ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- ബിജെപി
- രാഹുൽ ഗാന്ധി
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019
- സിപിഎം