• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പ് പ്രചരണം: പ്രധാനമന്ത്രി 12ന് കേരളത്തിൽ, രാഹുൽ ഗാന്ധി രണ്ടു ദിവസം കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രചരണം: പ്രധാനമന്ത്രി 12ന് കേരളത്തിൽ, രാഹുൽ ഗാന്ധി രണ്ടു ദിവസം കേരളത്തിലെത്തും

പത്രികാസമർപ്പണം പൂർത്തിയായതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ചിരിക്കുകയാണ്.

നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

  • News18
  • Last Updated :
  • Share this:
    തിരുവനന്തരപുരം: പത്രികാസമർപ്പണം പൂർത്തിയായതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ദേശീയ നേതാക്കൾ കേരളത്തിലെത്തും. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു മടങ്ങിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തും.

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12ന് കേരളത്തിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന മോദി കോഴിക്കോടും തിരുവനന്തപുരത്തുമായി നടക്കുന്ന ബി.ജെ.പി സമ്മേളനങ്ങളിൽ സംസാരിക്കും. കോഴിക്കോട് വൈകുന്നേരം അഞ്ചിനും രാത്രി ഏഴിന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായിട്ടാണ് നരേന്ദ്ര മോദി കേരളത്തിൽ വരുന്നത്.

    തെരഞ്ഞെടുപ്പിൽ 198 ചിഹ്നങ്ങള്‍; സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് ഇങ്ങനെ

    രാഹുൽ ഗാന്ധി രണ്ടു ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തും. ഈമാസം 16, 17 തീയതികളിലാണ് രാഹുൽ വീണ്ടും കേരളത്തിലെത്തുക. റോഡ് ഷോ അടക്കമുള്ള പ്രചാരണപരിപാടികളുടെ ഭാഗമാകും.

    സി.പി.എം നേതാക്കളായ സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തും.

    First published: