News18 MalayalamNews18 Malayalam
|
news18
Updated: January 16, 2020, 11:16 PM IST
News18
- News18
- Last Updated:
January 16, 2020, 11:16 PM IST
കോഴിക്കോട്: ഏറ്റുമുട്ടലുകൾ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ വഴി സംവാദങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച സെമിനാറിൽ വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അധികാര പ്രയോഗമല്ല സംവാദങ്ങളാണ് ഏറ്റുമുട്ടലുകൾ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ വഴി.
വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ബഹുമാനവും തുറന്ന മനസും ഉള്ളിടത്ത് സ്വാഭാവികമായി പുതിയ കണ്ടെത്തലുകൾ സംഭവിക്കും. ഇന്ത്യൻ ചിന്തയുടെ ആഗോളീകരണം എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരവാദത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഭീതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ലോകത്തിനായി പ്രതീക്ഷയുടെ കിരണങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
'ദേശീയ പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ല... ജനം സാക്ഷി, നാട് സാക്ഷി'; ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
ഭാഷകളും വിശ്വാസങ്ങളും ശീലങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമായിരിക്കെ തന്നെ സമാധാനത്തോടെയാണ് പതിറ്റാണ്ടുകളായി നാം ജീവിച്ചിരുന്നത്. ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വളരുമ്പോൾ അത് ലോകത്തിന്റെ വളർച്ചയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ മുദ്ര സ്കീം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയവ രാജ്യത്തിന്റെ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Published by:
Joys Joy
First published:
January 16, 2020, 11:16 PM IST