• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി; 'ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ കൊമ്രേഡ് 'സ്റ്റാലിന്‍

Pinarayi Vijayan | മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി; 'ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ കൊമ്രേഡ് 'സ്റ്റാലിന്‍

പിണറായിക്ക് ദീര്‍ഘായുസ്സും ആരോഗ്യപൂര്‍ണമായ ജീവിതവും നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

  • Share this:
    മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) ജന്മദിനാശംസകള്‍ (Birthday Wishes) നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ട്വീറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത് .പിണറായിക്ക് ദീര്‍ഘായുസ്സും ആരോഗ്യപൂര്‍ണമായ ജീവിതവും നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.





    തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും (MK Stalin) പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നു. 'എന്‍റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍' എന്നാണ് സ്റ്റാൻലിന്‍റെ ട്വീറ്റ്.


    ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തിന്‍റെ പ്രതിരോധക്കോട്ട സംരക്ഷിക്കാനും രാജ്യത്തിന്‍റെ അഖണ്ഡതയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് തെളിയിച്ചു കൊടുക്കാനും താങ്കള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, എന്നും സ്റ്റാലിന്‍ ആശംസയില്‍ പറയുന്നു. സിപിഎം മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി അനുഭാവികളും മുഖ്യമന്ത്രിക്ക് പിറന്നാള്‍  ആശംസകള്‍ നേര്‍ന്നു.

    ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി


    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By-Election )യുഡിഎഫ് (UDF) സ്ഥാനാര്‍ഥി ഉമാ തോമസിന്‍റെ (Uma Thomas) നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റിട്ട് ഹർജി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഹർജി തള്ളിയത്. തെരഞ്ഞെടുപ്പു ഹർജിയായാണു സമർപ്പിക്കേണ്ടതെന്നു കോടതി വ്യക്തമാക്കി.

    Also Read- തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല; മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ട്വന്റി20-AAP സഖ്യം

    കടവന്ത്ര സ്വദേശി സി.പി.‌ദിലീപ് നായരാണ് ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉമയുടെ ഭർത്താവ് അന്തരിച്ച മുൻ എംഎൽഎ പി.ടി.തോമസിന്റെ ബാങ്ക് വായ്പ കുടിശികയും കൊച്ചി കോർപറേഷൻ ഡിവിഷനിലെ ഭൂനികുതിയും അടച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

    സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചെങ്കിലും താൻ സ്ഥാനാർഥിത്വത്തിൽനിന്നു പിൻമാറുകയാണ് എന്ന് ദിലീപ് നായർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിനു വോട്ടു ചെയ്യുമെന്നും പ്രചാരണം നടത്തില്ലെന്നും വ്യക്തമാക്കി. അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ വോട്ടിങ് യന്ത്രത്തിൽ ഇദ്ദേഹത്തിന്റെയും പേരുണ്ടാകും.
    Published by:Arun krishna
    First published: