• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രധാനമന്ത്രി കേരളത്തില്‍; കൊച്ചി മെട്രോ രണ്ടാം ഘട്ടം കേരളത്തിനുള്ള ഓണസമ്മാനം; കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി

പ്രധാനമന്ത്രി കേരളത്തില്‍; കൊച്ചി മെട്രോ രണ്ടാം ഘട്ടം കേരളത്തിനുള്ള ഓണസമ്മാനം; കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി

റെയില്‍വേ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടല്‍, നിര്‍മാണം പൂര്‍ത്തിയായ മെട്രോ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനം, കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം 4600 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.

    സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രിമാരായ പി രാജീവ്, ആന്റണി രാജു  തുടങ്ങിയവരും പങ്കെടുത്തു.

    റെയില്‍വേ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ഓണസമ്മാനമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായി മെട്രോ റെയിലിനെ മാറ്റിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    മുണ്ടുടുത്ത് മോദി കേരളത്തിൽ: സ്വീകരിക്കാൻ പിണറായിയും ഗവർണറും


    കാെച്ചി മെട്രോ രണ്ടാം ഘട്ടം ജവഹർലാൽ നെഹ്‌റു സ്റ്റേഷനിൽ നിന്ന് ഇൻഫോപാർക്ക് വരെയാണ്.ഇത് യുവാക്കൾക്കും ടെക്കികൾക്കും ഏറെ പ്രയോജനപ്രദമാകുന്നതാണ്. കാെച്ചിയിൽ നഗര വികസനത്തിനും  ഗതാഗത വികസനത്തിനും പുതിയ ദിശാബോധം നൽകുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പ്രധാനമന്ത്രി നരേന്ദ്രമോദി കാലടി ആദിശങ്കര ജൻഭൂമിക്ഷേത്രത്തിൽ ദർശനം നടത്തി


    കേന്ദ്ര സർക്കാർ മെട്രോയെ നഗരവികസനത്തിന്റെ പ്രധാന സംവിധാനമാക്കി മാറ്റുകയാണ്. റെയിൽവേയെ പൂർണമായും ട്രാൻസ് ഫോം ചെയ്യുകയാണ്.റെയിൽവേ സ്റ്റേഷനുകളെ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്നു.മൂന്ന് സ്‌റ്റേഷനുകളും ഇത്തരത്തിലാണ് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    കേരളത്തിന്റെ റെയിൽ ഗതാഗതം പുതിയ നാഴികക്കല്ലിട്ടിരിക്കുന്നു.പാത ഇരട്ടിപ്പിച്ചത് സ്ഥിരം യാത്രക്കാർക്ക് മാത്രമല്ല ഭക്തർക്കും ഗുണകരമാണ്.ഭഗവാൻ അയ്യപ്പന്റെ ദർശനത്തിന് വരുന്നവർക്ക് കോട്ടയം - ചിങ്ങവനം ഇരട്ടിപ്പിക്കൽ ഗുണം ചെയ്യും.കാെല്ലം - പുനലൂർ വെെദ്യുതീകരണത്തോടെ മലിനീകരണം ഇല്ലാതാക്കാനായി.കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നടക്കുകയാണ്.ഇത് താെഴിലവസരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
    Published by:Arun krishna
    First published: