• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിഷേധങ്ങൾക്ക് നടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് തുറക്കും

പ്രതിഷേധങ്ങൾക്ക് നടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് തുറക്കും

ഉദ്ഘാടന ചടങ്ങിൽ നിന്ന് ബൈപാസ് കടന്ന് പോകുന്ന പ്രദേശത്തെ എം എൽ എ മാരെ ഒഴിവാക്കി ഒ.രാജഗോപലിന പങ്കെടുപ്പിക്കുന്നതിന് എതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

kollam bypass

kollam bypass

  • Share this:
    കൊല്ലം : നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് ജനങ്ങൾക്കായി തുറന്നു കൊടുക്കും. ഉദ്ഘാടനത്തെ ചൊല്ലിയുളള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് നാടിന് സമർപ്പിക്കുന്നത് . അതേസമയം ഉദ്ഘാടന ചടങ്ങിൽ നിന്ന് ബൈപാസ് കടന്ന് പോകുന്ന പ്രദേശത്തെ എം എൽ എ മാരെ ഒഴിവാക്കി ഒ.രാജഗോപലിന പങ്കെടുപ്പിക്കുന്നതിന് എതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

    Also Read-ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി: NK പ്രേമചന്ദ്രന് ഗൂഢോദ്ദേശമെന്ന് സിപിഎം

    കൊല്ലം നഗരത്തിലെ ഗതാഗത തിരക്ക് കുറയക്കാൻ ലക്ഷ്യമിട്ട് 1971ലാണ് ബൈപാസ് എന്ന ആശയം ഉയർന്ന് വരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിർമാണത്തെ അനിശ്ചതിമായി വൈകിപ്പിച്ചു.വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ 2015ലാണ് പുനരാരംഭിച്ചത്. കൊട്ടിയം മേവറത്ത് തുടങ്ങി കാവനാട് അവസാനിക്കുന്ന ബൈപാസ്സിന്13. 5 കിലോ മീറ്റർ ദൈർഘമുണ്ട്.352 കോടി രൂപയാണ് നിർമ്മാണ ചെലവ്.

    ബൈപാസ് നിർമ്മാണം സ്വന്തം നേട്ടമാണന്ന് ആവകാശവാദവുമായി സിപിഎം കോൺഗ്രസ്സും ബിജെപിയും രംഗത്തുണ്ട്.. നിർമ്മാണത്തിന്റെ 70 ശതമാനവും പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ കാലത്താണന്നാണ് സിപിഎം വാദം. എന്നാൽ കേന്ദ്ര വിഹിതമായ 176 കോടി രൂപ തടസ്സമില്ലാത്തെ ലഭ്യമാക്കിയതാണ് പദ്ധതി യാഥർത്ഥ്യമാവാൻ കാരണമെന്ന് ബിജെപി അവകാശപ്പെടുന്നു.വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണം പുനരാരംഭിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണന്നന്ന് യുഡിഎഫും അനുകൂല ഘടകമാക്കുന്നു.

    ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രി എത്തുന്നുത് തന്നെ ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടർച്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രധാന മന്ത്രി ബൈപാസ് ഉത്ഘാടനം ചെയ്യും..

    അതേസമയം ചടങ്ങില്‍ നിന്ന് ചവറ, ഇരവിപുരം എം എൽ എമാരെ ഒഴിവാക്കിയതിന് എതിരെ സിപിഎം രംഗത്ത് വന്നിട്ടുണ്ട്. ബൈപാസ് കടന്നു പോകുന്ന സ്ഥലത്തെ എംഎൽഎമാരെ ഒഴിവാക്കി ജില്ലയക്ക് പുറത്ത് നിന്നുളള ഒ.രാജഗോപലിനെ ക്ഷണിച്ചതിലും ഇടത് മുന്നണിക്ക് പ്രതിഷേധമുണ്ട്.

    First published: