കോഴിക്കോട്: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്‍കി. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.
Also Read-ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ യുവം പരിപാടിയിൽ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.