നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രചാരണം അവസാനഘട്ടത്തിലേക്ക്: ബിജെപിക്ക് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

    പ്രചാരണം അവസാനഘട്ടത്തിലേക്ക്: ബിജെപിക്ക് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

    പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം അവസാന ദിവസങ്ങളിലെ പ്രചാരണത്തിന് കൃത്യമായ പദ്ധതിയും ആർഎസ്എസ് തയ്യാറാക്കി കഴിഞ്ഞു.

    പ്രധാനമന്ത്രി നരേന്ദ്ര മോദി.

    പ്രധാനമന്ത്രി നരേന്ദ്ര മോദി.

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിക്ക് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരം -ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് പൊതുസമ്മേളനം എങ്കിലും സംസ്ഥാനത്തൊട്ടാകെ ഉള്ള ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇതോടെ പുതിയ ഊർജ്ജം ആകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തിന് പുറമേ പ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിലും മോദിയെ എത്തിക്കാൻ സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ തിരക്ക് തടസ്സമായി. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ ആകും പത്തനംതിട്ടയിൽ പ്രചാരണത്തിനായെത്തുന്നത്.

      Also Read-Lok Sabha Election Voting Live: 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഇന്ന്

      പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം അവസാന ദിവസങ്ങളിലെ പ്രചാരണത്തിന് കൃത്യമായ പദ്ധതിയും ആർഎസ്എസ് തയ്യാറാക്കി കഴിഞ്ഞു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ പ്രചാരണത്തിന്റെ പൂർണചുമതല ആർഎസ്എസ് ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ബൂത്തുകളിൽ നിന്നും ലഭിക്കുന്ന വോട്ടുകളുടെ കൃത്യമായ കണക്ക് എടുത്താണ് നീക്കം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കമായി. ദേശീയതയിലും വിശ്വാസ വിഷയങ്ങളിലും ഊന്നിയാണ് ആർഎസ്എസ് നേതാക്കൾ വോട്ടു തേടുന്നത്. ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി ആർഎസ്എസിന്റെ സംഘടനാ സംവിധാനം പൂർണ്ണമായി രംഗത്തിറക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്ന പ്രത്യേകതയുമുണ്ട്.

      അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

      First published: