തൃശൂർ: വൻഭൂരിപക്ഷത്തിന് രണ്ടാമതും അധികാരത്തിൽ എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. ജൂൺ എട്ടിന് (ശനിയാഴ്ച) ഗുരുവായൂർ ക്ഷേത്ര ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡിന് ലഭിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗുരുവായൂർ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മടങ്ങും.
പ്രധാനമന്ത്രി എത്തുന്ന അതേ ദിവസം കോൺഗ്രസ് അധ്യക്ഷ രാഹുൽ ഗാന്ധിയും കേരളത്തിലുണ്ടാകും. ഏഴ്, എട്ട് തീയതികളിൽ തന്റെ മണ്ഡലമായ വയനാട്ടിൽ വോട്ടർമാരെ കാണാൻ എത്തുമെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്.
Also Read
പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും: കൊടിക്കുന്നില്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.