നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം വഴി പോകുന്നവര്‍ ശ്രദ്ധിക്കുക; ഇന്ന് ഗതാഗത നിയന്ത്രണം

  കൊല്ലം വഴി പോകുന്നവര്‍ ശ്രദ്ധിക്കുക; ഇന്ന് ഗതാഗത നിയന്ത്രണം

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് കൊല്ലത്ത് ഗതാഗത നിയന്ത്രണം. രാവിലെ 11 മുതല്‍ രാത്രി 7.30 വരെയാണ് ഗതാഗതത്തിന് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു.

  • Share this:
   കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ രാത്രി 7.30 വരെയാണ് ഗതാഗത നിയന്ത്രണം.

   തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുവാഹനങ്ങള്‍ വൈകിട്ട് നാലുമുതലും കൊട്ടിയം, കുണ്ടറ, ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണം.

   ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുള്ള വാഹനങ്ങള്‍ വൈകീട്ട് നാലുമുതലും ടൈറ്റാനിയം ജംഗ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണം.

   Also Read ഒരു ദിവസത്തെ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്നെത്തും

   കൊട്ടാരക്കര ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

   പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്ഥലത്ത് എത്തുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, കുട തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു.
   First published:
   )}