നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Muslim League| ഇടത് സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമെന്ന് PMA സലാം; പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും

    Muslim League| ഇടത് സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമെന്ന് PMA സലാം; പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും

    വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ (Muslim Organisations) കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

    പിഎംഎ സലാം

    പിഎംഎ സലാം

    • Share this:
    കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് (Muslim League) നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ (Muslim Organisations) കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം (PMA Salam) അറിയിച്ചു.

    വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിന് ലീഗ് നീക്കം. സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് ആക്ടിങ് സെക്രട്ടറി പി.എം.എ സലാം വിശദീകരിച്ചു.

    'വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് മുസ്ലിം വിരുദ്ധ നിലപാടിനെ ഒടുവിലത്തെ ഉദാഹരണമാണ്. ഈ സര്‍ക്കാറിന്റെയും കഴിഞ്ഞ കാലത്തും ഒരു പാട് നിയമനിര്‍മ്മാണങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ നടന്നിട്ടുണ്ട്. ഇടതുപക്ഷം മുസ്ലിംകള്‍ക്കെതിരെയാണെന്നാണ് ഇത് തെളിയിക്കുന്നത്. എന്‍.ആര്‍.സി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ യു.പി സര്‍ക്കാറാണ് ഏറ്റവും കൂടുതല്‍ കേസെടുത്തത്. അതു കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കേസ് കേരളത്തിലാണ്. കേരളത്തില്‍ ഒരിടത്തും ക്രമസമാധാന പ്രശ്‌നമുണ്ടായിട്ടില്ല. സമാധാനപരമായാണ് സമരം നടത്തിയത്. എല്ലാവരും സമരത്തിലുണ്ടായിരുന്നു. എന്നിട്ടും കേസെടുത്തു.

    Also Read- Mullaperiyar| 'അവർ വെള്ളം കുടിക്കാതെയും ചാവും, നമ്മൾ വെള്ളം കുടിച്ചും ചാവും'; മുല്ലപ്പെരിയാർ ജല ബോംബെന്ന് എം എം മണി

    സച്ചാര്‍ ശുപാര്‍ശയനുസരിച്ച് മുസ്ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടത് ന്യൂനപക്ഷമെന്നാക്കി ഇടതുപക്ഷം ആദ്യം മാറ്റി. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സഹായിച്ചു. ന്യൂനപക്ഷ വകുപ്പ് മുസ്ലിംകള്‍ക്കാണ് കാലങ്ങളായി നല്‍കിയിരുന്നത്. ഇത് ഈ സര്‍ക്കാര്‍ ഒഴിവാക്കി. ആദ്യം മുസ്ലിമിന് വിട്ടുകൊടുത്തത് പിന്നീട് തിരിച്ചെടുത്തു. എന്തുകൊണ്ടാണ് ഇത് എന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാലാകാലങ്ങളായി മുസ്ലിംകളില്‍ നിന്നായിരുന്നു. അതും നിഷേധിക്കപ്പെട്ടു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പ് സോഫ്‌റ്റ്വെയര്‍ തകരാര്‍ കാരണം പറഞ്ഞ് ഒരാള്‍ക്ക് പോലും വിതരണം ചെയ്തിട്ടില്ല. സെൻട്രൽ സെക്ടര്‍ സ്‌കോളര്‍ഷിപ്പില്‍ നിന്ന് മുസ്ലിം വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയത് കേരള സര്‍ക്കാറിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ കാരണം. ഇതൊന്നും യാദൃശ്ചികമായല്ല. മുസ്ലിംകളെ എങ്ങിനെയൊക്കെ ദ്രോഹിക്കാമെന്നതിന്റെ ഗവേഷണം എവിടെയൊക്കെയോ നടക്കുന്നു. സംഘപരിവാറിനേക്കാള്‍ വലിയ പിന്നാക്കോ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.- പി.എം.എ സലാം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

    വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തും. അന്നേദിവസം എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. പിന്നീട് പഞ്ചായത്ത് തലങ്ങളില്‍ മഹല്ലുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തും. കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധ മഹാറാലികള്‍ നടത്തും. ശരീഅത്ത് പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.

    കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി (സമസ്ത), ഡോ.എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), ബി.പി.എ ഗഫൂര്‍ (കെ.എന്‍.എം മര്‍കസുദ്ദഅ്വ),ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), എഞ്ചിനീയര്‍ പി മമ്മദ്‌കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീന്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഖ്നിസ് എം (മെക്ക), കമല്‍ എം.മാക്കയില്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തര്‍ ഫെഡറേഷന്‍), അഡ്വ. വി.കെ ബീരാന്‍ (മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍).

    മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എം.ഇ.എസും കാന്തപുരം വിഭാഗവും പങ്കെടുത്തില്ല. വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടെന്നാണ് എം.ഇ.എസ് നിലപാട്. കാന്തപുരം വിഭാഗം തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.
    Published by:Rajesh V
    First published: