കൊച്ചി: പോക്സോ കേസിൽ മുസ്ലിം വ്യക്തിനിയമം ബാധകമാകില്ലെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തിലെ കക്ഷികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെങ്കില്‍ പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ഗർഭിണിയായി ആശുപത്രിയിൽ എത്തിയ ബംഗാൾ സ്വദേശിനിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവരം അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇതേത്തുടർന്ന് യുവാവിനെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതിനാൽ പോക്സോ ആക്ട് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യഹര്‍ജിയിൽ, തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും, മുസ്ലിം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നതായും യുവാവ് വാദിച്ചു. വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും 31 കാരനായ യുവാവ് വാദിച്ചു. യുവാവിന്‍റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.
മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. മുസ്ലീമായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുമതിയായി കാണാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Pocso