• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോക്സോ കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ പ്രതി കോടതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി

പോക്സോ കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ പ്രതി കോടതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി

വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന പ്രതി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു

  • Share this:

    ജിഷാദ് വളാഞ്ചേരി

    മലപ്പുറം: പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരൂര്‍ പോക്സോ കോടതിയില്‍ ശനിയാഴ്ച്ച ഒരു മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

    കോട്ടക്കല്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ ലൈംഗിക പീഢന കേസിലെ പ്രതിയായ ജബ്ബാറിനെ കോടതി ഇന്ന് 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

    മൂന്നു നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയിലുള്ളവരെ അമ്പരിപ്പിച്ച് കൊണ്ട് നൊടിയിടയിലായിരുന്നു ജബ്ബാര്‍ പുറത്തെത്തിയത്. പിടിക്കാന്‍ പൊലീസെത്തുമ്പോഴേക്കും താഴേക്ക് ചാടുകയായിരുന്നു.

    Also Read- ഫോണിൽ ‘സബ്സ്ക്രൈബര്‍ തിരക്കിലാണ്’ കേട്ട ദേഷ്യത്തിൽ പെണ്‍സുഹൃത്തിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

    കോടതി കെട്ടിടത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജബ്ബാറിന് തലയിലുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.

    Published by:Anuraj GR
    First published: