പോക്‌സോ കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നരേന്ദ്രബാബു(44) ആണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: February 20, 2020, 4:04 PM IST
പോക്‌സോ കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
News18
  • Share this:
കോട്ടയം: വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നരേന്ദ്രബാബു(44)വിനെയാണ് ആറാട്ടുകുളങ്ങരയ്ക്ക് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയാണ്.

സ്‌കൂൾ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കിയതെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സ്‌കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബു പോക്‌സോ കേസില്‍ അറസ്റ്റിലായത്. അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പതിനഞ്ചിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Also Read ഭാര്യയുമായി ബൈക്കിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം; ബോധം പോയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും അക്രമികൾ

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍