നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

  കണ്ണൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

  ഈ മാസം മൂന്നിന് ജാമ്യത്തിലിറങ്ങിയ ബിജുവിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂർ: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി. കോളയാട് ചോലയിലെ പി.വി. ബിജുവിനെയാണ് (34) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിന് ജാമ്യത്തിലിറങ്ങിയ ബിജുവിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

   സമാനമായ മറ്റൊരു സംഭവത്തിൽ ഇടുക്കി സ്വദേശിയായ പോക്സോ കേസ് പ്രതി ജയിലിനുള്ളിൽ ജീവനൊടുക്കിയിരുന്നു. കട്ടപ്പന നരിയമ്പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിനരിയമ്പാറ സ്വദേശി മനു മനോജാണ് ആത്മഹത്യ ചെയ്തത്. ജയിലിലെ ഗ്രില്ലിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനാറുകാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

   You may also like:Joe Biden | സെനറ്റർ, വൈസ് പ്രസിഡന്റ്; യു.എസ് പ്രസിഡന്റ് പദവിയിലെത്തിയ ജോ ബൈഡൻ എന്ന ഫുൾ ടൈം രാഷ്ട്രീയക്കാരന്റെ ജിവിത കഥ [NEWS]Triple Talaq | ഗർഭിണിയായ ഭാര്യയ്ക്ക് യോനിയിൽ അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് ഭര്‍ത്താവ് [NEWS] Gold Smuggling Case | ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ [NEWS]

   സംഭവത്തിൽ പ്രതിയായ മനു മനോജിനെ 24നാണ് തൊടുപുഴ കോടതി റിമാൻഡ് ചെയ്തത്. മുട്ടത്തെ ജില്ലാ ജയിലിൽ തടവിലായിരുന്ന പ്രതി വ്യാഴാഴ്ച വൈകിട്ടോടെയാണ് ജയിലിനുള്ളിൽ ജീവനൊടുക്കിയത്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}