നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പട്ടിക വർഗക്കാരിയെ പീഡിപ്പിച്ചു'; ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ

  'പട്ടിക വർഗക്കാരിയെ പീഡിപ്പിച്ചു'; ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പോക്സോ

  സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജ് ഒന്നര വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   സുൽത്താൻ ബത്തേരി: പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജിനെതിരെയാണ് പോക്സോ കേസ്. ഒന്നര വർഷത്തോളം ഇയാൾ പെൺകുട്ടിയെ ആരുമില്ലാത്ത സമയങ്ങളിൽ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

    

   കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ പണിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ പണിക്ക് എത്തുമായിരുന്നു. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിലാണ് ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്.

   First published:
   )}