• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rehna Fathima | രഹന ഫാത്തിമയ്ക്കെതിരായ അന്വേഷണം പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരമെന്ന് പൊലീസ്

Rehna Fathima | രഹന ഫാത്തിമയ്ക്കെതിരായ അന്വേഷണം പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരമെന്ന് പൊലീസ്

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

രഹന ഫാത്തിമ

രഹന ഫാത്തിമ

  • Share this:






    കൊച്ചി:  നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിഡി കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യഹർജിയെ എതിർത്താണ് എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ വിശദീകരണം.

    യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.  ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു.

    ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങൾ ശേഖരിക്കും. ഈ വിഷയത്തിൽ തിരുവല്ല സ്വദേശി അരുൺ പ്രകാശ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസും കേസെടുത്തിട്ടുണ്ട്.






    Published by:Aneesh Anirudhan
    First published: