• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി; അതിജീവിത വനത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി; അതിജീവിത വനത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനത്തിലേക്ക് പോകുന്നത്

  • Share this:

    കൊല്ലം: കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച് വൈകിട്ടാണ് പെൺകുട്ടിയെ സാംനഗര്‍ വനത്തിലുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

    ഒരാഴ്ച്ച മുമ്പ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി എന്ന പരാതിയിൽ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തുകയും പോക്സോ ചുമത്തി യുവാവിനെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. കുട്ടിയെ കോടതി അമ്മയ്ക്കൊപ്പം വിടുകയും ചെയ്തു.

    Also Read- പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു

    ഇതിനുശേഷം ബന്ധുവീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെ നിന്നും ഉച്ചയോടെ വനത്തിലേക്ക് പോയി. സംഭവം ശ്രദ്ധയില്‍ പെട്ട സമീപത്തെ വീട്ടമ്മയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. വനത്തിനുള്ളില്‍ മരത്തില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

    Also Read- പാലക്കാട് രണ്ട് യുവാക്കള്‍ പുഴയിൽ മുങ്ങി മരിച്ചു

    ഉടന്‍തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുളത്തൂപ്പുഴ പൊലീസ് മൃതദേഹ പരിശോധ പൂര്‍ത്തിയാക്കിയ ശേഷം പാരിപ്പള്ളി മെഡിക്കല് കോളേജിൽ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കി.

    Also Read- പ്രണയത്തെ തുടർന്നുള്ള പോക്സോ കേസുകൾ കോടതികൾക്ക് അമിത ഭാരം; ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്

    പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Naseeba TC
    First published: