• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | കണ്ണൂരിൽ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Suicide | കണ്ണൂരിൽ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കണ്ണൂരില്‍ (Kannur) പോക്‌സോ കേസിൽ (POCSO Case) ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ആത്മഹത്യ (Suicide) ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡന൦ നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

    പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്ന യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയത്. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത ഇയാൾ വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകുകയുമുണ്ടായി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

    പീഡനം നടന്ന് മൂന്ന് വർഷം കഴിഞ്ഞെങ്കിലും അതിന്റെ മാനസിക ആഘാതത്തിൽ നിന്നും മോചിതയാകാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്താനായി കൊണ്ടുപോയിരിക്കുകയാണ്.

    Also read: നാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച്‌ കൊലപ്പെടുത്തി; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Suicide |പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായി; മനം നൊന്ത് മകന്‍ തൂങ്ങിമരിച്ചു

    കോട്ടയം: അച്ഛനെ (father) പോക്‌സോ കേസില്‍(Pocso case) അറസ്റ്റ് ചെയ്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ(suicide) ചെയ്തു. കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖില്‍ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് അഖില്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

    Also read: Husband attacks wife| പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

    പാമ്പാടിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Arrest |നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയെടുത്തു; സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' പിടിയില്‍

    മുംബൈ: നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം.

    കേസില്‍ 28 വയസുള്ള പവന്‍ പാട്ടീല്‍ ആണ് പോലീസിന്റെ പിടിയിലായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ പൂജകളുടെ പേരിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
    Published by:Naveen
    First published: