നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികൾക്കെതിരെ പോക്സോ ചുമത്തി

  ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികൾക്കെതിരെ പോക്സോ ചുമത്തി

  പ്രധാന പ്രതി റോഷൻ, ഗുണ്ടാ സംഘാംഗം പ്യാരി, അനന്തു, വിപിൻ എന്നിവർക്ക് എതിരെയാണ് കുറ്റം ചുമത്തിയത്. ഇതിൽ പ്രധാന പ്രതി റോഷൻ അറസ്റ്റിൽ ആകാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ രണ്ട് സംഘങ്ങളും ബംഗളുരുവിൽ തുടരുകയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഓച്ചിറ: ഓച്ചിറയിൽ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ നാല് പ്രതികൾക്ക് എതിരെയും പൊലീസ് പോക്സോ കുറ്റം ചുമത്തി. പ്രധാന പ്രതി റോഷൻ,  മറ്റ് പ്രതികളായ പ്യാരി, അനന്തു, വിപിൻ എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെ വൈകിട്ടോടെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

   പ്രതികൾ സംഘം ചേർന്ന് ഓച്ചിറയിലെ വീട്ടിൽ കയറി ആക്രമണം നടത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം അനുസരിച്ച് ഓച്ചിറ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനുള്ള അനുബന്ധ വകുപ്പ് ആണ് ചുമത്തിയത്. ബാലനീതി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

   also read:'തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ശ്രമിക്കില്ല': പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ പിതാവ്

   പ്രധാന പ്രതി റോഷൻ, ഗുണ്ടാ സംഘാംഗം പ്യാരി, അനന്തു, വിപിൻ എന്നിവർക്ക് എതിരെയാണ് കുറ്റം ചുമത്തിയത്. ഇതിൽ പ്രധാന പ്രതി റോഷൻ അറസ്റ്റിൽ ആകാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ രണ്ട് സംഘങ്ങളും ബംഗളുരുവിൽ തുടരുകയാണ്. എത്രയും വേഗം പെൺകുട്ടിയെ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിൽ ബംഗളൂരു പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

   പെൺകുട്ടിയുമായി ഇന്നലെ രാത്രി ബംഗളുരുവിൽ എത്തിയ പ്രതി അവിടെ പരിചയക്കാരന്റെ വീട്ടിൽ താമസിച്ചു. ഇവരെ പിന്തുടർന്ന് പോലിസ് സംഘം വീടിന് അടുത്തെത്തിയിരുന്നു. എന്നാല്‍ പെൺകുട്ടിയെയും കൊണ്ട് റോഷൻ പുലർച്ചെയോടെ ഇവിടെ നിന്ന് കടന്നു.

   അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കാട്ടി സുരേഷ് ഗോപി എംപി പെൺകുട്ടിയുടെ വീട്ടിൽ കുത്തിയിരുപ്പ് സമരം നടത്തി. അന്വേഷണം ഊർജ്ജിതമാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് പിന്നീട് അദ്ദേഹം സമരം അവസാനിപ്പിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് ഓച്ചിറ പൊലീസ് സ്റ്റേഷനി ലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
   First published:
   )}