നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമർശിച്ച് കവിത; CPM ലോക്കൽ സെക്രട്ടറിയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടി

  വിമർശിച്ച് കവിത; CPM ലോക്കൽ സെക്രട്ടറിയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടി

  കഞ്ഞിക്കുഴി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീൺ ജി പണിക്കർ സോഷ്യൽ മീഡിയയിൽ എഴുതിയ കവിതയാണ് വിവാദമായത്

  g sudhakaran

  g sudhakaran

  • Share this:
   ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയെന്ന തരത്തിലെ വിമർശന കവിത എഴുതിയ സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറിയോട് ആലപ്പുഴ ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചു.മന്ത്രിയെ അല്ല ഉദ്യോഗസ്ഥരെയാണ് വിമർശിച്ചതെന്ന് കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീൺ ജി പണിക്കർ വ്യക്തമാക്കി.
   വിശദീകരണം തൃപ്തികരമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു.

   കഞ്ഞിക്കുഴി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീൺ ജി പണിക്കർ സോഷ്യൽ മീഡിയയിൽ എഴുതിയ കവിതയാണ് വിവാദമായത്. ദുരിതാശ്വാസ ക്യാംപിലെ കഴുത എന്ന പേരിലുള്ള കവിത സന്നിധാനത്തെ കഴുത എന്ന ജി സുധാകരന്റെ കവിതയ്ക്കുള്ള മറുപടിയായിരുന്നുവെന്നാണ് ആരോപണം. നീ സഞ്ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറാണ് ഓമനക്കുട്ടന്‍ എന്നു തുടങ്ങുന്ന കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. വിവാദമായതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി വിശദീകരണം തേടിയത്. ക്യാംപിലെ ഉദ്യോഗസ്ഥരെ കുറിച്ചാണ് കവിതയിൽ പറഞ്ഞതെന്നും മന്ത്രിയെ വിമർശിച്ചിട്ടില്ലെന്നുമാണ് പ്രവീണിന്റെ മറുപടി. ഇത് തൃപ്തികരമാണെന്ന് ജില്ലാസെക്രട്ടറി ആർ നാസർ പറഞ്ഞു.

   വിശദീകരണം തൃപ്തികരമാണെന്ന് ജില്ലാ സെക്രട്ടറി പറയുമ്പോഴും ജില്ലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ കവിത സജീവ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതിന്റെ തുടർ ചർച്ചകൾ ഉണ്ടാകും.
   First published: