• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഭൂദാനത്തേക്ക് സന്ദർശകപ്രവാഹം: സെൽഫിയെടുത്ത് മടങ്ങുമ്പോൾ ഓർക്കണം ഇതൊരു ദുരന്തഭൂമിയാണ്

ദുരന്തകാലത്ത് തങ്ങളെ സഹായിച്ചത് കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മനുഷ്യരുടെ നന്മകളാണെന്ന് ഭൂദാനത്തുകാർക്ക് അറിയാം.

news18
Updated: September 12, 2019, 2:20 PM IST
ഭൂദാനത്തേക്ക് സന്ദർശകപ്രവാഹം: സെൽഫിയെടുത്ത് മടങ്ങുമ്പോൾ ഓർക്കണം ഇതൊരു ദുരന്തഭൂമിയാണ്
bhoodhanam
news18
Updated: September 12, 2019, 2:20 PM IST
#സി.വി.അനുമോദ്

മലപ്പുറം: മണ്ണിടിച്ചിൽ ദുരന്തം പൂർണ്ണമായും തകർത്തില്ലാതാക്കിയ ഭൂദാനത്തേക്ക് സഞ്ചാരികളുടെ പ്രവാഹം. ദുരന്തമുണ്ടായ ഇടവും ആ കാഴ്ചകളും മറക്കാൻ ഭൂദാനത്തുകാർ ആഗ്രഹിക്കുമ്പോൾ ഇവിടേക്ക് പല നാടുകളിൽ നിന്നാണ് ആളുകൾ ഒഴുകിയെത്തുന്നത്. കാഴ്ച കണ്ട് സെൽഫിയെടുത്ത് മടങ്ങുന്നവർ.. നിർവികാരതയോടെ നോക്കി നിൽക്കുന്നവർ... കാണെക്കാണെ കണ്ണ് നിറയുന്നവർ... ഇങ്ങനെ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ വന്നു പോകുന്നത്. മണ്ണിനടിയിൽ നിന്ന് ഇനിയും കണ്ടെത്താൻ കഴിയാതെ പോയവരുടെ പ്രിയപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്.

Also Read-ഭൂദാനത്തിന് ഇത് കണ്ണീരു തോരാത്ത ഓണം: മുത്തപ്പൻ മല കൊണ്ടുപോയവരുടെ ഓർമകളിൽ നാട്

സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കാൻ ഭൂദാനത്തെ നാട്ടുകാർ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ദുരന്തകാലത്ത് തങ്ങളെ സഹായിച്ചത് കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള മനുഷ്യരുടെ നന്മകളാണെന്ന് ഭൂദാനത്തുകാർക്ക് അറിയാം.. ഈ വരുന്നവരിൽ അവരും ഒരുപക്ഷെ ഉണ്ടായേക്കാം എന്നു കരുതുന്നത് കൊണ്ട് തന്നെ വരുന്നവരെ തടയാനോ തിരിച്ചയക്കാനോ ഭൂദാനത്തുകാർ തയ്യാറാകുന്നില്ല..

പക്ഷേ കാഴ്ച കാണാൻ വേണ്ടി മാത്രം വരുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ദുരന്തഭൂമിയാണിത്. ഇന്നാട്ടുകാരായ 11 പേർ ഇന്നും ഈ മണ്ണിനടിയിലെവിടെയോ കിടക്കുന്നുമുണ്ട്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...