പ്രശസ്ത കവി ആറ്റൂർ രവിവർമ്മ വിടവാങ്ങി

വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

ആറ്റൂർ രവിവർമ

ആറ്റൂർ രവിവർമ

 • News18
 • Last Updated :
 • Share this:
  തൃശൂർ: പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മ അന്തരിച്ചു. 88 വയസായിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ വിശിഷ്ടാംഗത്വത്തിനുള്ള പുരസ്കാരം മന്ത്രി എ.കെ ബാലൻ ഈ വർഷം മാർച്ചിൽ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സമർപ്പിച്ചിരുന്നു.

  തൃശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമയുടെ ജനനം. മലയാളത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം വിവിധ ഗവൺമെന്‍റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം തൃശൂരിൽ കുടുംബസമേതം താമസിച്ച് വരികയായിരുന്നു.

  അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിൻഡിക്കേറ്റ് മെംബർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

  First published:
  )}