രണ്ടുവർഷം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരു സംവാദത്തിനിടെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ചോദ്യകർത്താവിന് കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി
വൈറലാണ്. “കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത്. “സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകർത്താവിന് മറുപടി നൽകിയത്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഈ മറുപടിക്ക് പിന്തുണയുമായി പ്രമുഖർ അടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. ഇപ്പോൾ ചുള്ളിക്കാടിന് പിന്തുണയുമായി കവി എസ്. കലേഷും രംഗത്ത് വന്നിരിക്കുകയാണ്. ഒരു കവി എങ്ങനെ പെരുമാറണം എന്തെഴുതണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കണമെന്ന് കലേഷ് പറയുന്നു.
കലേഷിന്റെ കുറിപ്പിന്റെ പൂർണരൂപം
"ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും സാമൂഹിക ഇടപെടലുകളും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. കവിതയിൽ സത്യസന്ധനാണ് അദ്ദേഹമെന്നു ഞാൻ വിശ്വസിക്കുന്നു. നേരെയുള്ളത് നേരെ പറയാനറിയാം. ശിഷ്യന്മാരുടെ എണ്ണം പെരുപ്പിക്കാനും വാലേ വാലേ നീന്തുന്ന മീനുകൾക്ക് പിണ്ണാക്ക് വിതറിക്കൊടുത്ത് ഉണ്ണികളാക്കാനും അദ്ദേഹം ശ്രമിക്കുന്നതു കണ്ടിട്ടില്ല. സ്വന്തം കവിതക്കുശേഷം പ്രളയമെന്നും, ഞങ്ങടെ വള്ളത്തിൽ കയറിയാൽ കയം കടത്താമെന്നും അദ്ദേഹം ധ്വനിപ്പിക്കാറില്ല. ഒരു കവി എങ്ങനെ പെരുമാറണം എന്തെഴുതണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കുക. വിമർശിക്കാം, വ്യക്തിഹത്യ കൊണ്ട് അദ്ദേഹത്തിന്റെ കവിത റദ്ദു ചെയ്യപ്പെടില്ല"
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും സാമൂഹിക ഇടപെടലുകളും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. കവിതയിൽ സത്യസന്ധനാണ് അദ്ദേഹമെന്നു...
Posted by S Kalesh on Saturday, August 22, 2020
ഒരു വാരികയിൽ പ്രസിദ്ധീകരിച്ച തന്റെ കവിത മറ്റൊരു പ്രശസ്ത എഴുത്തുകാരി അവരുടെ പേരിൽ പ്രസിദ്ധീകരിച്ചത്
വൻ വിവാദമായ സമയത്തുപോലും കലേഷ് ഇങ്ങനെ പ്രതികരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.