HOME » NEWS » Kerala » POET MURUGAN KATTAKADA RECEIVES DEATH THREATS OVER PHONE 2

' മനുഷ്യനാകണം' ഗാനമെഴുതിയതിന് വധഭീഷണി; കവി മുരുകൻ കാട്ടാക്കട പൊലിസിൽ പരാതി നൽകി

തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് മുരുകൻ കാട്ടാക്കട പരാതി നൽകിയത്.

News18 Malayalam | news18-malayalam
Updated: April 8, 2021, 12:16 PM IST
' മനുഷ്യനാകണം' ഗാനമെഴുതിയതിന് വധഭീഷണി; കവി മുരുകൻ കാട്ടാക്കട പൊലിസിൽ പരാതി നൽകി
മുരുകൻ കാട്ടാക്കട
  • Share this:
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണിയെന്നു പരാതി. കഴിഞ്ഞ രാത്രി ഫോണിലൂടെയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.  ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമന്നാണ് ഭീഷണി. തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് മുരുകൻ കാട്ടാക്കട പരാതി നൽകിയത്.

കവിക്കെതിരെ ഉയർന്ന കൊലവിളിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് അശോകൻ ചരുവിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 'ചോപ്പ്' എന്ന സിനിമക്കു വേണ്ടി മുരുകൻ ഈയിടെ എഴുതി ആലപിച്ച 'മനുഷ്യനാകണം' എന്ന ഗാനം വലിയ തോതിൽ ജനഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. 'മനുഷ്യനാകണം, മനുഷ്യനാകണം; ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം' എന്നു തുടങ്ങുന്ന ആ ഗാനം നിയമസഭാതെരഞ്ഞെടുപ്പു പ്രവർത്തനരംഗത്തും വ്യപകമായി ഉപയോഗിക്കപ്പെട്ടു. നിരവധി ദൃശ്യാവിഷ്ക്കാരങ്ങൾ ആ ഗാനത്തിനുണ്ടായി. ആ ഗാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു ഫോൺ സംഭാഷണത്തിൻ്റെ തുടക്കം. പിന്നീടത് പൂരത്തെറിയും വധഭീഷണിയുമായി മാറിയെന്നും അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി.

"കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിടയിൽ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും കൊന്നു തള്ളുവാനും കുറേ പേരെ ജയിലിലടക്കാനും ഇന്ത്യയിലെ മതരാഷ്ട്രവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക പ്രവർത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് മതതീവ്രവാദികൾ കരുതുന്നത്. അത് നടക്കാത്ത കാര്യമാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നു. കേരളത്തിലും കഴിഞ്ഞ വർഷങ്ങളിൽ എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഭീഷണിയുമായി വന്നവർക്ക് ഒറ്റപ്പെട്ട് പകച്ചു പിൻമാറേണ്ടിവന്നു. ഇത് കേരളമാണ് എന്ന് ഓർക്കാതെയാണ് ചിലർ ഇപ്പോഴും ഭീഷണികൾ പുറത്തെടുക്കുന്നത്".- അശോകൻ ചരുവിൽ പറഞ്ഞു.

ഡോളർ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല; അസുഖമെന്ന് വിശദീകരണം

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യം ചെയ്യലിന്  ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന വിശദീകരണം. ഇന്ന് രാവിലെ 11- ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിരുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

Also Read  'സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്കു വിളിപ്പിച്ചു' ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ ഗുരുതര മൊഴി പുറത്ത്

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

Published by: Aneesh Anirudhan
First published: April 8, 2021, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories