നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

    കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

    മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ഡോ. പുതുശ്ശേരി രാമചന്ദ്രന്‌റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

    puthusseri

    puthusseri

    • Share this:
      തിരുവനന്തപുരം: കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ഡോ. പുതുശ്ശേരി രാമചന്ദ്രന്‌റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

      1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കം. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. മലയാളത്തിലെ വിപ്ലവസാഹിത്യത്തിന്റെ മുന്നണിക്കാരന്‍. സാധാരണക്കാരന്റെ ജീവിതം വരച്ചിട്ട നൂറുകണക്കിനു കവിതകള്‍. പുതുശ്ശേരി രാമചന്ദ്രന്‍ അനേകര്‍ക്കു ഗുരുവും വഴികാട്ടിയുമായിരുന്നു.

      മാവേലിക്കര വള്ളികുന്നത്തായിരുന്നു ജനനം. കൊല്ലം എസ്എൻ കോളേജില്‍ അധ്യാപകനായി തുടങ്ങി കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗം റീഡറും പ്രഫസറുമായി. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
      You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]
      എഴുത്തച്ഛന്‍ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലനും പുതിയൊരാലയും തുടങ്ങിയവ കവിതാ സമാഹാരങ്ങള്‍. കണ്ണശ്ശ രാമായണത്തിനും കേരള പാണിനീയത്തിനും വ്യാഖ്യാനം എഴുതി.

      ഡോ പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു

      "കവിയും അദ്ധ്യാപകനും പ്രഗത്ഭ ഭാഷാശാസ്ത്രജ്ഞനുമായ ഡോ പുതുശ്ശേരി രാമചന്ദ്രന്റെ വിയോഗം ദു:ഖകരമാണ്. സാഹിത്യകൃതികളും പഠനങ്ങളും കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ അദ്ദേഹം മലയാളത്തിന് ശ്രേഷ്ഠപദവി നേടിയെടുക്കാനും പ്രയത്നിച്ചുവെന്ന് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന റ്റ്വീറ്റില്‍ പറഞ്ഞു .
      Published by:Anuraj GR
      First published: